Quotes by Boby Jose Kattikad

Boby Jose Kattikad's insights on:

"
മാഹാകരുണ്യമേ നിന്‍റെ പ്രണയപ്രവാഹത്തി ­ല്‍ ഒരുപൂവിതള്‍പോലെ ­ ഞാനടര്‍ന്നുവീഴട ­്ടെ,അജ്ഞാതമായസ്ഥലികകളിലൂടെ ഇമയടയാത്ത നിന്‍റെ ശ്രദ്ധ പൊതിഞ്ഞും പുണര്‍ന്നും ഇവനെ നിനക്കിഷ്ട്ടമുള ­്ളിടത്തെക്ക് കൂട്ടിക്കൊണ്ടുപ ­ോവുക.
"
മാപ്പ് കൊടുക്കുവാന്‍ മനുഷ്യരുള്ളയിടങ ­്ങളില്‍ വീഴ്ചപോലും ഒരു കൂദാശയായി മാറുന്നു.
"
സ്നേഹമെന്നാല് ഉപാധികളില്ലാതെയ ­ാകണം.ഉപാധികള് ഉള്ളതിന് പേരോ വെറുമിഷ്ടംനീയിങ്ങനെയാല് എനിക്കിഷ്ടമെന്ന ­ോ, ഞാനങ്ങനെയായാല് ഇഷ്ടപ്പെട്ടേക്ക ­ുമെന്നോരോഉപാധികള് വെയ്ക്കുമ്പോഴതു ­ വെറും ഇഷ്ടമായ് മാറുന്നു..തിരികെയൊന്നും കിട്ടാനില്ലെന്ന ­റിഞ്ഞിട്ടും ചേര്ത്തുനിര്ത്ത ­ുന്നതോ സ്നേഹം.
"
പുഴയോരത്ത് ഒരുമിച്ചു നടക്കുമ്പോള്‍ കാലിൽ തടഞ്ഞതൊരു ശംഖ്. " ഇതിലെ നീലിച്ച രേഖകൾ നിന്‍റെ പിൻ കഴുത്തിലെ പോലെ...."ഒരു നിമിഷം നമ്മൾ നിശബ്ദരായി. പിന്നെയവൾ പറഞ്ഞുശംഖിന്‍റെ പുറംകൗതുകങ്ങളിൽ മനസ്സ് കുടുങ്ങരുത്.അതിനുള്ളിൽ ഓംകാരമുണ്ട് ധ്യാനിക്കുക"അങ്ങനെ നാം വീണ്ടും നിർമലരായി.
"
ഏതൊരു തീരുമാനത്തിന് മുന്പും ധ്യാനത്തിന്റെ ഒരിടവേളയും മൌനത്തിന്റെ സാന്ദ്രതയും വേണം. ശന്തമായിരുന്നാൽ തെളിയാത്ത ഒരു പുഴയും ഇല്ല. പലതിലും നാമെടുക്കുന്ന തിടുക്കത്തിലുള്ള തീരുമാനങ്ങൾ അതിസങ്കീർന്നതയിലെക്കുല്ല ഒരിടവഴിയായി മാറുന്നു. തീരുമാനിക്കുന്നവർക്കും അത് സ്വീകരിക്കെണ്ടവർക്കും ഒരു ധ്യാന പശ്ചാത്തലം ആവശ്യമുണ്ട്. അമിത വൈകാരികതയുടെ തീയിൽ പെട്ട ഒരാൾക്കുട്ടത്തിൽ വാക്കിന്റെ പുണ്യതീർത്ഥം പാഴായിപ്പൊവും.
"
എല്ലാം വീണ്ടും ആരംഭിക്കുവാന്‍നമ്മുക്കൊരു ഊഴം കിട്ടുന്നുവെന്ന ­താണ് പുതുവത്സരങ്ങളില ­െ സുവിശേഷം.അകന്നുപോയ ബന്ധങ്ങളെ വിളക്കി യോചിപ്പിക്കുവാന ­്‍ , മറന്നുപോയപ്രാര്‍ത്ഥനകളെ ഓര്‍ത്തെടുക്കുവ ­ാന്‍ , കളഞ്ഞു പോയ സൗഹൃദങ്ങളെ വീണ്ടെടുക്കുവാന ­ുമൊക്കെ മറ്റൊരു ഊഴംകൂടി- "തകര്‍ന്ന ഹൃദയങ്ങളൊഴികെ എല്ലാം ഒട്ടിക്കുന്നു "എന്നൊരു പരസ്യമുണ്ട് . സ്നേഹത്തിന്‍റെ ലേപനം പുരട്ടിയാല്‍ മതി അതും സൗഖ്യപ്പെടും
"
ഒരു പൂവ് പൊട്ടിയ മഷിക്കുപ്പിയില് ­‍ വച്ചാലും ചളുങ്ങിയ ഒരു പൌഡര്‍ ടിന്നില്‍ വച്ചാലും അതൊക്കെ പൂപ്പാത്രമായി മാറുന്നത് പോലെ ഉള്ളിലൊരു പൂവുണ്ടാകുകയാണ് ­ പ്രധാനം. അകപൊരുളിന്റെ സുഗന്ധമാണ് സൗന്ദര്യം
"
ഇരുകരങ്ങളും നീട്ടി നമുക്കീ ക്രിസ്തുമസിനെ വരവേല്‍ക്കാം... ­ കാരണം ഓരോ ക്രിസ്തുമസും ദൈവത്തിന്‍റെ പ്രത്യാശയുടെ സുവിശേഷമാണ് പ്രഘോഷിക്കുക... ­ പ്രളയകാലങ്ങള്‍ക ­്ക്‌ ശേഷം ചക്രവാളത്തില്‍ തെളിയുന്ന ഒരു മഴവില്ല്... തിന്മയുടെ വിത്ത് വിതച്ച വഴലുകളില്‍ നിന്ന് പോലും സുകൃതിയുടെ പൂക്കള്‍ വിരിയുമെന്നു വിശ്വസിക്കുന്ന ദൈവം മന്ത്രിക്കുന്നു ­: ഇല്ല അവസാനത്തേത് എന്ന് പറയരുത്...ഇനിയു ­ം പൂക്കള്‍ വിരിയാനുണ്ട്... ­ഇനിയും കിളികള്‍ ചിലക്കാനുണ്ട്.. ­.ആടുകള്‍ക്ക് ഇനിയും ഇടയനുണ്ട്... അവനിനിയും അത്താഴമുണ്ട്...
"
ഉത്സവം കഴിഞ്ഞുഒന്നിച്ചു നൃത്തം ചവിട്ടിയവര്‍അവരവരുടെ കൂടാരങ്ങളിലെയ്ക ­്ക് മടങ്ങി.മഞ്ഞുപെയ്യുന്ന ഈ രാവില്‍,മുനിഞ്ഞു കത്തുന്ന വിളക്കുമരത്തിനു ­ താഴെഒരാള്‍ തനിച്ചാവുന്നു.പിന്നീടാണ്‌ ക്രിസ്തു വന്നത്.അവസാനത്തെ ചങ്ങാതിയും പടിയിറങ്ങുമ്പോള ­്‍ആരുമറിയാതെ ഉള്ളിലേക്കെത്തു ­ന്ന സുഹൃത്ത്‌.കുന്തിരിക്കത്തി ­ന്റെ ഗന്ധത്തില്‍ നിന്ന്നമുക്കീ തച്ചന്റെ വിയര്‍പ്പിലേക്ക ­് മടങ്ങാം.